Wednesday, September 22, 2021
Home Newsfeed ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍, പ്രിന്‍സിപ്പാള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടികളില്‍ പങ്കാളികളായി. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും അരങ്ങേറി.

ഡിപിഎസ്-മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍
സ്‌കൂള്‍ പ്രസിഡന്റ് ഹസന്‍ ചൗഗ്ലെ ദേശീയ പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് യാസിര്‍ നൈനാര്‍, ജൂനിയര്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ശിഫ ശെയ്ഖ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു. ചടങ്ങില്‍ ഹസന്‍ ചൗഗ്ലെ എല്ലാ ഇന്ത്യക്കാര്‍ക്കും ആശംസകള്‍ അറിയിച്ചു. ജൂനിയര്‍ സ്‌കൂള്‍ ഹെഡ് ഗേള്‍ ഇന്‍ഷിറ അക്തര്‍ ഇന്ത്യയുടെ പുരോഗതി വിവരിക്കുന്ന ഗ്രാഫ് അവതരിപ്പിച്ചു.

ബിര്‍ള പബ്ലിക് സ്‌കൂള്‍
birla public school

ചെയര്‍മാന്‍ ഗോപി ശഹാനി പതാക ഉയര്‍ത്തി. ഡയറക്ടര്‍ സി വി റപ്പായി, പ്രിന്‍സിപ്പാള്‍ എ പി ശര്‍മ, വൈസ് പ്രിന്‍സിപ്പാള്‍മാരായ എദ്‌ന എസ് ഫെര്‍ണാണ്ടസ്, രാജേഷ് പിള്ള, നോണ്‍ അക്കാദമിക് ഹെഡ് വിനോദ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍
mes indian school

എംഇഎസ് ഇന്ത്യന്‍ സ്‌കൂളും എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ അബൂഹമൂര്‍ ബ്രാഞ്ചും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എംഇഎസ് ഗവേണിങ് ബോഡി പ്രസിഡന്റ് എ പി ഖലീല്‍ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പാള്‍ ഹമീദ ഖാദര്‍, ജനറല്‍ സെക്രട്ടറി അഹ്‌മദ് ഇഷാം, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി എം സി മുഹമ്മദ്, കള്‍ച്ചറല്‍ ആക്ടിവിറ്റീസ് ഡയറക്ടര്‍ ഫിറോസ് കെ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി. അബൂഹമൂര്‍ ബ്രാഞ്ചില്‍ ഗവേണിങ് ബോഡി സെക്രട്ടറി ഹസ്മല്‍ ഇസ്മാഈല്‍ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് ഹനീഫ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.

ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍
shanthinikethan

സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് റഷീദ് അഹ്‌മദ് പതാക ഉയര്‍ത്തി. പ്രിന്‍സിപ്പാള്‍ ഡോ. സുഭാഷ് ബി നായര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍
IIS CELEBRATES 75th INDIAN INDEPENDENCE DAY-1

പ്രസിഡന്റ് ഡോ. ഹസന്‍ കുഞ്ഞി എംപി പതാക ഉയര്‍ത്തി. പ്രിന്‍സിപ്പാള്‍ സെയ്ദ് ഷൗക്കത്ത് അലി ആശംസകള്‍ നേര്‍ന്നു. അധ്യാപകരും മറ്റു ജീവനക്കാരും സംബന്ധിച്ചു

നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍
noble school

നോബിള്‍ സ്‌കൂള്‍ ട്രഷറര്‍ ഷൗക്കത്തലി താജ്, സ്‌കൂള്‍ ട്രാന്‍പോര്‍ട്ടേഷന്‍ ഡയറക്ടര്‍ ആര്‍ എസ് മൊയ്തീന്റെ സാന്നിധ്യത്തില്‍ ദേശീയ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യ ദിന ആശംസകള്‍ നേരുകയും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിബു അബ്ദുള്‍ റഷീദ് സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. വൈസ് പ്രിന്‍സിപ്പല്‍ ജയ്‌മോന്‍ ജോയ്, വൈസ് പ്രിന്‍സിപ്പല്‍ റോബിന്‍ കെ. ജോസ്, കിന്‍ഡര്‍ ഗാര്‍ട്ടന്‍ ഹെഡ് ഓഫ് സെക്ഷന്‍ അസ്മ റോഷന്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ നോയലിന്‍ റോസാരിയൊ, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ സ്വാതന്ത്ര്യ ദിന പരിപാടികള്‍ ആഘോഷങ്ങളുടെ മാറ്റ് വര്‍ധിപ്പിച്ചു.

ഒലീവ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍
olive school1

ചെയര്‍മാന്‍ ഡേവിസ് എടക്കുളത്തൂര്‍ പതാക ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ റോണി പോള്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

പേള്‍ മോഡേണ്‍ സ്‌കൂള്‍
Pearl modern school

പ്രസിഡന്റ് സാം മാത്യു പതാക ഉയര്‍ത്തി. ഡയറക്ടര്‍മാരായ മുഹമ്മദ് അല്‍താഫ്, പ്രദീപ് ചന്ദ്രന്‍, പ്രണവ് പ്രദീപ്, അബ്ദുല്ല അബ്ദുല്‍ ഗഫൂര്‍, ജോളി സാം തുടങ്ങിയവര്‍ സംബന്ധിച്ചു.

Most Popular