Friday, July 23, 2021
Home Newsfeed പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു: അഷ്‌റഫ് മൗലവി

പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു: അഷ്‌റഫ് മൗലവി

ദോഹ: രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം അവരെ കൂടുതല്‍ പ്രയാസത്തിലേക്ക് നയിക്കുന്ന ഭരണകൂടങ്ങളാണ് രാജ്യം ഭരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് മൗലവി മൂവാറ്റുപുഴ പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മര്‍ഖിയ്യ ബ്ലോക്ക് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയും രാജ്യദ്രോഹികളായി മുദ്രകുത്തുകയും ചെയ്ത് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ലക്ഷദ്വീപിലെ ആയിഷ സുല്‍ത്താനക്കെതിരെയുളള രാജ്യദ്രോഹക്കേസ്.

ജനങ്ങള്‍ സംഘപരിവാര അനുഭാവികളും സഹയാത്രികരും ആകുന്നത് തെറ്റിദ്ധരിപ്പിക്കപ്പെട്ടതുകൊണ്ടാണ്. യഥാര്‍ത്ഥ സംഘ പരിവാരം എന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി സംഘ പരിവാരത്താല്‍ നിന്നും അവരെ പിന്തിരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ സി മുഹമ്മദലി, അഹമ്മദ് കടമേരി, അസീം ഇബ്രാഹീം, സൈഫുദ്ദീന്‍ കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.
ALSO WATCH

Most Popular