ദോഹ: കോവിഡ് ലോക്ക്ഡൗണ്‍ കാരണം ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് യാത്രാ സഹായം ഒരുക്കി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം. രാജ്യാന്തര വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ നിരവധി പേരാണ് നാട്ടില്‍ പോകാനാകാതെ പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് യാത്ര ചെയ്യാന്‍ അര്‍ഹത നേടിയവരില്‍ തന്നെ വലിയൊരു വിഭാഗം സ്വന്തമായി ടിക്കറ്റിനു പണം മുടക്കാന്‍ കഴിയാത്തവരാണ്.
തൊഴില്‍ നഷ്ടപ്പെട്ടും വിസിറ്റ് വിസയിലെത്തിയും മറ്റും കുടുങ്ങിക്കിടക്കുന്ന ഇത്തരക്കാരെ സഹായിക്കാന്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ‘കൂടണയാന്‍ കൂടെയുണ്ട്, പ്രവാസിക്കൊരു ടിക്കറ്റ്’ എന്ന പദ്ധതിക്ക് തുടക്കമായി. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് യാത്രക്ക് അനുമതി നേടുകയും അതേസമയം ടിക്കറ്റിനു പണം മുടക്കാനില്ലാതെ യാത്ര മുടങ്ങുകയും ചെയ്യുന്നവരെ സഹായിക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. സോഷ്യല്‍ ഫോറം മഅ്മൂറ ബ്ലോക്കിലെ മാര്‍ക്കറ്റ് ബ്രാഞ്ച് ചങ്ങാതിക്കൂട്ടം വാട്സ്ആപ് ഗ്രൂപ്പ് പ്രതിനിധി ആദ്യ ടിക്കറ്റ് തുക പദ്ധതി ജനറല്‍ കണ്‍വീനര്‍ ഷെഫീഖ് പയേത്തിനു നല്കി പദ്ധതിക്കു തുടക്കം കുറിച്ചു.
അര്‍ഹരായവര്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.