Sunday, September 19, 2021
Home Gulf Qatar ഖത്തറില്‍ മരിച്ച തൃശൂര്‍ സ്വദേശിയുടെ മരണാനന്തര ക്രിയകള്‍ക്ക് സോഷ്യല്‍ ഫോറം സഹായം

ഖത്തറില്‍ മരിച്ച തൃശൂര്‍ സ്വദേശിയുടെ മരണാനന്തര ക്രിയകള്‍ക്ക് സോഷ്യല്‍ ഫോറം സഹായം

ദോഹ: ഖത്തറില്‍ മരിച്ച തൃശൂര്‍ സ്വദേശിയുടെ മരണാന്തരക്രിയകള്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തി. മെയ് 30ന് ഖത്തറിലെ ശമാലില്‍ മരിച്ച തൃശൂര്‍ ചേലക്കര പൈങ്കുളം വാഴാലിപ്പാടം സ്വദേശി രമേശന്റെ(45)  സംസ്‌കാരവുമായി ബന്ധപ്പെട്ട നടപടികളാണ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ ശിഹാബ് വാഴാലിപാടത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്.

ഷമാലില്‍ ടെയ്‌ലര്‍ ആയിരുന്ന രമേശന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. നാട്ടില്‍ നിന്ന് രേഖകള്‍ ശരിയാക്കുന്നതിന് എസ്ഡിപിഐ പ്രവര്‍ത്തകരാണ് സഹായിച്ചത്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് സംസ്‌കാരവുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം ഖത്തര്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി ബഷീര്‍ അഹമ്മദ് രേഖകള്‍ മരിച്ച വ്യക്തിയുടെ ബന്ധു നെല്ലുള്ളിയില്‍ കുഞ്ഞുണ്ണിക്ക് കൈമാറി. മൃതദേഹം കഴിഞ്ഞദിവസം ഖത്തറില്‍ സംസ്‌കരിച്ചു.

Most Popular