Tuesday, May 18, 2021
Home Newsfeed ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കോവിഡ് ബാധിച്ചു മരിച്ചു

ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കോവിഡ് ബാധിച്ചു മരിച്ചു

ദോഹ: ഖത്തറിലെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മടിക്കേരി(56) നിര്യാതനായി. കോവിഡ് ബാധിതനായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികിത്സയിലിരുന്നു. ദിസങ്ങളായി ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില കഴിഞ്ഞ ദിവസം വഷളായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വര്‍ഷങ്ങളായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

കര്‍ണാടകയിലെ മടിക്കേരിയാണ് സ്വദേശം. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ പ്രയാസങ്ങള്‍ തീര്‍ക്കുന്നതിന് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. കോവിഡിന്റെ തുടക്ക കാലത്ത് നിരവധി പേര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് സഹായം നല്‍കിയിരുന്നു. തൊഴില്‍ പ്രശ്‌നങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിലും സജീവമായിരുന്നു ലത്തീഫ് മടിക്കേരി. ഖബറടക്കം ഇന്ന് അസര്‍ നമസ്‌കാരത്തിന് ശേഷം അബൂഹമൂര്‍ മസ്ജിദില്‍ നടക്കുന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും.

ഭാര്യ: ഫാത്തിമ സലീന. മക്കള്‍ : മുഹമ്മദ് മസിന്‍,മുഹമ്മദ് മുഹാസ്,മുഹമ്മദ് മുഹാവിന്‍,മലീഹ. കുടുംബം നാട്ടിലാണ്.

 

Most Popular