Tuesday, September 21, 2021
Home Newsfeed സോഷ്യല്‍ ഫോറം വൈസ് പ്രസിഡന്റ് സലാം കുന്നുമ്മലിന്റെ മകന്‍ ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

സോഷ്യല്‍ ഫോറം വൈസ് പ്രസിഡന്റ് സലാം കുന്നുമ്മലിന്റെ മകന്‍ ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ സലാം കുന്നുമ്മലിന്റെ മകന്‍ മിസ്ഹബ് അബ്ദുല്‍ സലാം(11) വാഹനാപകടത്തില്‍ മരിച്ചു. ദുഖാനില്‍ ഇന്ന് വൈകീട്ട് 7 മണിയോടെയാണ് അപകടമുണ്ടായത്. മിസ്ഹബിന്റെ മൂത്ത സഹോദരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. കുടുംബം ബീച്ചില്‍ പോയി മടങ്ങവേയായിരുന്നു സംഭവം.

മിസ്ഹബിന്റെ സഹോദരിയും സഹോദരിയുടെ കുഞ്ഞും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. മാതാവ്: ആബിദ. സഹോദരങ്ങള്‍: സന, മുഹമ്മദ്, ഫാത്തിമ, ദില്‍ന. മയ്യിത്ത് ഹമദ് മോര്‍ച്ചറിയില്‍. മൃതദേഹം ഖത്തറില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സോഷ്യല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു.

Most Popular