Sunday, June 20, 2021
Home Gulf Qatar രണ്ട് മാസമായി ഖത്തര്‍ മോര്‍ച്ചറിയില്‍ കിടന്ന മൃതദേഹം സോഷ്യല്‍ ഫോറം ഏറ്റെടുത്ത് സംസ്‌കരിച്ചു

രണ്ട് മാസമായി ഖത്തര്‍ മോര്‍ച്ചറിയില്‍ കിടന്ന മൃതദേഹം സോഷ്യല്‍ ഫോറം ഏറ്റെടുത്ത് സംസ്‌കരിച്ചു

ദോഹ: രണ്ട് മാസത്തിലേറെയായി ഖത്തറിലെ മോര്‍ച്ചറിയില്‍ അനാഥമായി കിടന്ന തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലില്‍ സംസ്‌കരിച്ചു. സോഷ്യല്‍ ഫോറം തമിഴ്‌നാട് ഘടകമാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 22നാണ് ശെല്‍വം (46) മരണപ്പെട്ടത്. കൊവിഡ് മൂലമുള്ള വിവിധ തടസങ്ങളും ബന്ധുക്കളോ നാട്ടുകാരോ ഖത്തറില്ലാത്തത് മൂലവും മൃതദേഹം ആഴ്ചകളായി ഹമദ് മോര്‍ച്ചറിയില്‍ ആയിരുന്നു.

SOCIAL FROUM QATAR COVID HELP1

തുടര്‍ന്ന് ശെല്‍വത്തിന്റെ കുടുംബം, തമിഴ്‌നാട്ടിലെ പുതുക്കോട്ടായി ജില്ല എസ്ഡിപിഐ നേതൃത്വവുമായി ബന്ധപ്പെടുകയായിരുന്നു. അവര്‍ ഖത്തറിലെ തമിഴ്‌നാട് സോഷ്യല്‍ ഫോറം നേതാക്കളുമായി സംസാരിച്ചതോടെയാണ് നടപടികള്‍ മുന്നോട്ടുപോയത്.

തമിഴ്‌നാട് ഘടകം പ്രസിഡന്റ് റിസ്‌വാന്‍, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി ബഷീര്‍ അഹമ്മദ്, സെക്രട്ടറി ലത്തീഫ് മടിക്കേരി എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദുഖാന്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.

Most Popular