ദോഹ: ഖത്തര്‍ ആഭ്യന്തരന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ 12 മണിക്കൂര്‍ പ്രവര്‍ത്തി സമയത്തിലേക്ക് മാറുമെന്ന് അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രവര്‍ത്തി സമയം.
രാജ്യത്ത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.