Tuesday, May 18, 2021
Home Newsfeed ഫിഫ അറബ് കപ്പില്‍ വൊളന്റിയറാവാന്‍ ഖത്തര്‍ നിവാസികള്‍ക്ക് അവസരം

ഫിഫ അറബ് കപ്പില്‍ വൊളന്റിയറാവാന്‍ ഖത്തര്‍ നിവാസികള്‍ക്ക് അവസരം

ദോഹ: ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് 2021ല്‍ വൊളന്റിയര്‍മാരാവാന്‍ താല്‍പ്പര്യമുള്ളവരെ സുപ്രിം കമ്മിറ്റി ക്ഷണിച്ചു. 18 വയസ്സിനും അതിന് മുകളിലുമുള്ള ഖത്തര്‍ നിവാസികള്‍ക്കാണ് അവസരം. കാണികള്‍ക്കുള്ള സേവനം, ഹോസ്പിറ്റാലിറ്റി, ബ്രോഡ്കാസ്റ്റിങ് ആന്റ് മീഡിയ തുടങ്ങി വിവിധ മേഖലകളിലാണ് വൊളന്റിയര്‍മാരെ ആവശ്യമുള്ളത്.

വൊളന്റിയര്‍മാര്‍ക്ക് പൂര്‍ണമായ പരിശീലനവും ബ്രാന്‍ഡഡ് യൂനിഫോമും ലഭിക്കും. ഭക്ഷണം, യാത്ര ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും സംഘാടകര്‍ ഒരുക്കും. ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാന്‍ കഴിയണം. അറബി ഭാഷയും കൂടി അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.
Qatar invites people to volunteer for the FIFA Arab Cup

ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ചുരുങ്ങിയത് എട്ട് ഷിഫ്റ്റുകളില്‍ സേവനം അനുഷ്ടിക്കേണ്ടി വരും. ഒരു ഷിഫ്റ്റ് എട്ട് മണിക്കൂറോളമാണ് ഉണ്ടാവുക. ഒരു അന്താരാഷ്ട്ര മല്‍സരത്തിന്റെ ഭാഗമാവാനും 2022ലെ ലോക കപ്പിന് വൊളന്റിയറായി തിരഞ്ഞെടുക്കപ്പെടുന്നതിന് സാധ്യത ഉയര്‍ത്താനുമുള്ള അവസരമാണ് ഇതെന്ന് സുപ്രിം കമ്മിറ്റി ഹ്യൂമന്‍ റിസോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റഷ അല്‍ ഖര്‍നി പറഞ്ഞു.

താല്‍പര്യമുള്ളവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. കൂടുതല്‍ സംശയങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

Most Popular