Tuesday, May 18, 2021
Home Newsfeed കോവിഡ് വാക്‌സിനേഷന്‍ ശതമാനത്തില്‍ ഖത്തര്‍ ലോകത്ത് ഏഴാമത്

കോവിഡ് വാക്‌സിനേഷന്‍ ശതമാനത്തില്‍ ഖത്തര്‍ ലോകത്ത് ഏഴാമത്

ദോഹ: കോവിഡ് വാക്‌സിനേഷന്‍ ലഭിച്ച ആളുകളുടെ ശതമാനക്കണക്കില്‍ ഖത്തര്‍ ലോകത്ത് ഏഴാമത്. ബുധനാഴ്ച്ച ചേര്‍ന്ന ഖത്തര്‍ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. ഖത്തറില്‍ വാക്‌സിനേഷന്‍ പദ്ധതി വളരെ വിജയകരമായാണ് മുന്നോട്ട് പോവുന്നതെന്ന് യോഗം വിലയിരുത്തി.

വാക്‌സിനേഷന്‍ കാംപയിന്‍ ആരംഭിച്ചതു മുതല്‍ 11,68,087 ഡോസ് വിതരണം ചെയ്ത് കഴിഞ്ഞു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 27 ശതമാനം പേര്‍ക്ക് ഒരു ഡോസും 15 ശതമാനം പേര്‍ക്ക് രണ്ട് ഡോസും ലഭിച്ചിട്ടുണ്ട്. മൊത്തം ജനസംഖ്യയില്‍ വാക്‌സിന്‍ ലഭിച്ചവരുടെ കണക്ക് പരിഗണിക്കുമ്പോള്‍ ലോകത്ത് ഏഴാം സ്ഥാനത്താണ് ഖത്തര്‍. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളില്‍ കൈവരിച്ച പുരഗോതിയെ മന്ത്രിസഭ അഭിനന്ദിച്ചു.
ALSO WATCH

Most Popular