ദോഹ: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോവിഡ് വ്യാപനം തടയാന്‍ ഖത്തറിലെ ക്ലാസ് മുറികളില്‍ പുതിയ സംവിധാനം ഒരുങ്ങുന്നു. ഖത്തര്‍ ഫൗണ്ടേഷന് പങ്കാളിയായ ഖത്തറിലെ ടെക്സസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റി രൂപകല്‍പ്പന ചെയ്ത ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ഷീല്‍ഡ് വിദ്യാലയങ്ങളിലെ ഡെസ്കില്‍ സ്ഥാപിക്കും.
ഡോ. മുഹമ്മദ് ഗാരിബിന്റെ നേതൃത്വത്തില്‍ ഖത്തറിലെ ടെക്സസ് എ ആന്‍ഡ് എം ഓഫീസിലെ എന്‍ഗേജ്മെന്റ് ഓഫീസ് സ്പോണ്സര് ചെയ്യുന്ന ഷീല്‍ഡ് ബോക്സ് പദ്ധതിയെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും വിലയിരുത്തി വരികയാണ്.
ക്ലാസ് മുറികളില്‍ സ്ഥാപിക്കന്ന ഷീല്‍ഡ് ബോക്സുകള്‍ ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. മടക്കാനും തുറക്കാനും കഴിയുന്നതായതിനാല്‍ ഈ ബോക്സുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനും എളുപ്പമാണ്. എളുപ്പത്തില്‍ വൃത്തിയാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യാം.