Sunday, September 19, 2021
Home Newsfeed മോഡേണ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി

മോഡേണ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി

ദോഹ: മോഡേണ കമ്പനിയുടെ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ആരോഗ്യ മന്ത്രാലയത്തിലെ ഫാര്‍മസി ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍ട്രോള്‍ വിഭാഗം വിദഗ്ധ പരിശോധന നടത്തിയാണ് വാക്‌സിന് അനുമതി നല്‍കിയത്. അമേരിക്ക, യുകെ, യൂറോപ്യന്‍ യൂനിയന്‍ ഉള്‍പ്പെടെ അംഗീകാരം നല്‍കിയിട്ടുള്ള വാക്‌സിന്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ദേശീയ ആരോഗ്യ തന്ത്ര വിഭാഗം അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. ഫൈസര്‍ ആന്റ് ബയോടെക് വാക്‌സിനൊപ്പം മോഡേണ വാക്‌സിന്‍ കൂടി രാജ്യത്ത് ഉടന്‍ വിതരണം ചെയ്തു തുടങ്ങും.

Most Popular