Tuesday, May 18, 2021
Home Special Career Escort ഖത്തറില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവുകള്‍; ഏപ്രില്‍ 12 വരെ അപേക്ഷിക്കാം

ഖത്തറില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവുകള്‍; ഏപ്രില്‍ 12 വരെ അപേക്ഷിക്കാം

ദോഹ: ഖത്തറില്‍ വിവിധ വിഷയങ്ങളിലേക്കുള്ള അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ വിദേശത്ത് തൊഴിലന്വേഷകര്‍ക്ക് സഹായത്തിനായി പ്രവര്‍ത്തിക്കുന്ന ഒഡെപെക് മുഖേനയാണ് റിക്രൂട്ട്‌മെന്റ്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും മൂന്ന് മുതല്‍ അഞ്ചു വര്‍ഷം വരെ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം.

എക്കോണമിക് ആന്റ് ബിസിനസ് സ്റ്റഡീസ്, ആര്‍ട്‌സ്/മ്യൂസിക്, ഫിസിക്കല്‍ എജുക്കേഷന്‍ ആന്റ് സ്വിമ്മിങ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി, സയന്‍സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്.

50 വയസ്സിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 3500-7500 ഖത്തര്‍ റിയാല്‍. താമസ സൗകര്യവും ലഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ സിവിയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അയക്കാവുന്നതാണ്. ഏപ്രില്‍ 12 ആണ് അവസാന തിയ്യതി. വിശദ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ALSO WATCH

Most Popular