Saturday, May 15, 2021
Home Gulf Qatar മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കേരളത്തിലേക്ക് നാല് ചാര്‍ട്ടര്‍ വിമാനങ്ങള്‍ പറത്തി ഖത്തര്‍ കെഎംസിസി

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കേരളത്തിലേക്ക് നാല് ചാര്‍ട്ടര്‍ വിമാനങ്ങള്‍ പറത്തി ഖത്തര്‍ കെഎംസിസി

ദോഹ: ഖത്തര്‍ കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത നാല് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെ വ്യത്യസ്ത വിമാനത്താവളങ്ങളിലേക്കു പറന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് കെഎംസിസി സംസ്ഥാന കമ്മിറ്റി ഒരുക്കിയ വിമാനങ്ങള്‍ യാത്രയായത്. ഇന്ന് കാലത്ത് 5.30ന് കോഴിക്കോട്, 6.30ന് കൊച്ചി, 10ന് കണ്ണൂര്‍, 11.45ന് തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലേക്കാണ് വിമാനം പറന്നത്.

168 യാത്രക്കാര്‍ വീതമാണ് ഓരോ വിമാനത്തിലുമുണ്ടായിരുന്നത്. മൊത്തം 672 യാത്രക്കാരില്‍ 28 കൈക്കുഞ്ഞുങ്ങളാണ്. 50 പേര്‍ക്ക് സൗജന്യ ടിക്കറ്റും നല്‍കിയിരുന്നു. 30 ശതമാനം കുറഞ്ഞ നിരക്കില്‍ ഏതാനും പേര്‍ക്ക് ടിക്കറ്റ് നല്‍കിയതായും ഖത്തര്‍ കെഎംസിസി സംസ്ഥാന സമിതി അറിയിച്ചു. ഖത്തര്‍ കെഎംസിസി സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും യാത്ര അയക്കാനെത്തി. യാത്രക്കാര്‍ക്ക് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നാദാപുരം നിയോജക മണ്ഡലം കെഎംസിസി കമ്മിറ്റി പ്രത്യേക സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തു.

അടുത്ത ദിവസങ്ങളില്‍ മുപ്പതോളം വിമാനങ്ങള്‍ കൂടി ഖത്തര്‍ കെഎംസിസി സംസ്ഥാന സമിതിയുടെ കീഴില്‍ നാട്ടിലേക്ക് പറക്കുമെന്ന് സംസ്ഥാന സമിതി വ്യക്തമാക്കി.

Qatar kmcc chartered flight departed


 

Most Popular