Sunday, June 20, 2021
Home Gulf Qatar പ്രവാസി വോട്ടര്‍ പട്ടികയില്‍ നിന്നും വോട്ടര്‍മാരെ അന്യായമായി നീക്കം ചെയ്യുന്നത് പ്രതിഷേധാര്‍ഹം: ഖത്തര്‍ KMCC കുറ്റ്യാടി...

പ്രവാസി വോട്ടര്‍ പട്ടികയില്‍ നിന്നും വോട്ടര്‍മാരെ അന്യായമായി നീക്കം ചെയ്യുന്നത് പ്രതിഷേധാര്‍ഹം: ഖത്തര്‍ KMCC കുറ്റ്യാടി മണ്ഡലം കമ്മിറ്റി

ദോഹ: പ്രവാസി വോട്ടര്‍ പട്ടികയില്‍ നിന്നും സ്ഥലത്തില്ല എന്ന കാരണം കാണിച്ചു നോട്ടീസ് നല്‍കുന്നതും വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാതിരിക്കാന്‍ ഹിയറിങ്ങിനു ഹാജരാവാന്‍ പറയുന്നതും അന്യായവും പരിഹാസവും പ്രതിഷേധാര്‍ഹവുമാണെന്ന് ഖത്തര്‍ KMCC കുറ്റ്യാടി മണ്ഡലം കമ്മറ്റി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ഇത്തരത്തില്‍ നോട്ടീസ് ലഭിച്ച പ്രവാസികള്‍ BLO യുമായി ബന്ധപ്പെട്ടപ്പോള്‍ പ്രവാസിയാണെന്ന രേഖയുമായി ഹിയറിങ്ങിനു ഹാജരാവാനാണ് നിര്‍ദ്ദേശം.

വിദേശത്തെ ജോലി സാഹചര്യങ്ങള്‍ക്കിടയില്‍ നിന്നും നാടിന്റെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവാന്‍ ആഗ്രഹിച്ചു എല്ലാ രേഖകളും സമര്‍പ്പിച്ചു പ്രവാസി ലിസ്റ്റില്‍ ഉള്‍പെട്ടതിനു ശേഷവും അവര്‍ക്ക് നോട്ടീസ് നല്‍കി ഹാജാരാകാന്‍ പറയുന്നത് ഒരു നില്ക്കും ന്യായീകരിക്കാന്‍ കഴിയില്ല. നിരന്തരമായ പോരാട്ടത്തിനൊടുവില്‍ പിറന്ന നാട്ടിലെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ പ്രവാസികള്‍ക്ക് കിട്ടിയ അവകാശത്തെ ചില കേന്ദ്രങ്ങളില്‍ നിന്നും അട്ടിമറിക്കാനുള്ള നീക്കമായി പ്രവാസികള്‍ ഇതിനെ കാണുന്നുവെന്നും ഇത്തരം അന്യായ പ്രവൃത്തിക്ക് കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Most Popular