Monday, September 27, 2021
Home Gulf Qatar ഖത്തര്‍ കെഎംസിസി നേതാവായിരുന്ന വടകര സ്വദേശി നാട്ടില്‍ നിര്യാതനായി

ഖത്തര്‍ കെഎംസിസി നേതാവായിരുന്ന വടകര സ്വദേശി നാട്ടില്‍ നിര്യാതനായി

ദോഹ: ഖത്തര്‍ കെഎംസിസി നേതാവായ വടകര സ്വദേശി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി. വടകര, തോടന്നൂര്‍ സ്വദേശി പി എം മൊയ്തീന്‍ മൗലവി (74) ആണ് മരിച്ചത്. ഖത്തര്‍ കെഎംസിസി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ്, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് തിരുവള്ളൂര്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് ട്രഷറര്‍ തുടങ്ങിയ ഒട്ടേറെ പദവികളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. തോടന്നൂര്‍ മഹല്ല് പ്രസിഡന്റ്, തോടന്നൂര്‍ എംഎല്‍പി സ്‌കൂള്‍ മാനേജര്‍ പദവികള്‍ വഹിച്ചുവരികയായിരുന്നു.

ഖത്തര്‍ ഇസ്ലാമിക് സെന്ററിന്റെ സ്ഥാപക നേതാക്കളിലൊരാളും നേതൃപദവി വഹിച്ചിരുന്ന വ്യക്തിത്വവുമാണ്. റഹ്മാനിയ്യ അറബിക് കോളജ്, വില്ല്യാപള്ളി മുസ്ലിം യത്തീം ഖാന, മുട്ടില്‍ യത്തീം ഖാന തുടങ്ങിയ സ്ഥാപനങ്ങളുടെ ഖത്തറിലെ കമ്മിറ്റികളുടെ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. കടമേരി റഹ്മാനിയ്യയുടേയും, കാഞ്ഞിരാട്ട് തറ വാഫി കോളജിന്റെയും കമ്മിറ്റികളില്‍ അംഗമാണ്.

ഭാര്യ: സുലൈഖ. മക്കള്‍: സക്കീന, റഷീദ് (ദുബൈ), റൈഹാനത്ത്, ജാഫര്‍ (ഖത്തര്‍). മരുമക്കള്‍: ഇഖ്ബാല്‍ മയങ്കളത്തില്‍, അസ്മ മുയിപ്പോത്ത്, സിറാജ് പയ്യോളി (ഖത്തര്‍), ഫാത്തിമത്ത് ഷാന. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അടുത്ത ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍ തോടന്നൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.

Most Popular