Sunday, July 25, 2021
Home Gulf Qatar കോവിഡാനന്തര തൊഴില്‍, ബിസിനസ് സാഹചര്യം; ഖത്തര്‍ കെഎംസിസി വെബിനാര്‍ നാളെ

കോവിഡാനന്തര തൊഴില്‍, ബിസിനസ് സാഹചര്യം; ഖത്തര്‍ കെഎംസിസി വെബിനാര്‍ നാളെ

ദോഹ: ഖത്തര്‍ കെഎംസിസി മാനുഷിക വിഭവ-പരിശീലന വിഭാഗം സംഘടിപ്പിക്കുന്ന വെബിനാര്‍ വെള്ളിയാഴ്ച നടക്കും. നാളെ പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്ക് സൂം മീറ്റിങ് വഴി വെബിനാറില്‍ പങ്കെടുക്കാം. കോവിഡാനന്തര വര്‍ത്തമാന കാല സാഹചര്യങ്ങളിലെ തൊഴില്‍, ബിസിനസ് മേഖലകളിലെ അവസരങ്ങള്‍ എങ്ങനെ അനുകൂലമാക്കാം എന്നതാണ് വെബിനാറിലെ വിഷയം.

രാജ്യാന്തര ബിസിനസ് പരിശീലകനും പവര്‍ വേള്‍ഡ് കമ്മ്യൂണിറ്റി സിഎംഡിയുമായ എം എ റഷീദ് നേതൃത്വം നല്‍കും. കോവിഡാനന്തര ലോകത്തെ മാറ്റങ്ങളും സാധ്യതകളും കൈകാര്യം ചെയ്യേണ്ട വിധവും ഭാവിയെ ലക്ഷ്യം വച്ച് സാമ്പത്തിക രംഗത്ത് മികവുണ്ടാക്കാന്‍ ആസൂത്രണം ചെയ്യേണ്ട രീതികളെകുറിച്ചും വെബിനാറില്‍ ചര്‍ച്ച ചെയ്യും. കടലാസ് പൂവ് നിര്‍മാണ വീഡിയോയിലൂടെ സോഷ്യല്‍ മീഡിയ താരമായ മുഹമ്മദ് ഫായിസും പരിപാടിയില്‍ പങ്കെടുക്കും.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് Meeting ID: 879 0130 9799 ഉപയോഗിച്ച് ജോയിന്‍ ചെയ്യാം. സൂമിന് പുറമെ ഖത്തര്‍ കെഎംഎംസിസി ഫെയ്സ് ബുക്ക് പേജിലും പവര്‍ വേള്‍ഡ് ഫെയ്സ് ബുക്ക് പേജിലും http://facebook.com/pwcpage വെബിനാര്‍ ലൈവായി കാണാം.

Most Popular