Friday, June 18, 2021
Home Gulf Qatar ഖത്തറില്‍ നിന്നുള്ള ആദ്യ വിമാനം പറത്തുന്നത് മലയാളി പൈലറ്റ്

ഖത്തറില്‍ നിന്നുള്ള ആദ്യ വിമാനം പറത്തുന്നത് മലയാളി പൈലറ്റ്

ദോഹ: കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന മലയാളികളെയും കൊണ്ട് ഖത്തറില്‍ നിന്നുള്ള ആദ്യവിമാനം പറത്തുമ്പോള്‍ കോക്ക് പിറ്റിലും മലയാളി സാന്നിധ്യം. മലയാളി പൈലറ്റായ ആല്‍ബി തോമസ് കുന്നപ്പള്ളിയാണ് വിമാനം പറത്തുന്നത്.

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായായ ആല്‍ബി വിമാനത്തിന്റെ ഫസ്റ്റ് ഓഫിസറാണ്. കാഞ്ഞിരപ്പള്ളി കുന്നപ്പള്ളി തോമസിന്റെയും എല്‍സമ്മ തോമസിന്‍േറയും മകനായ ആല്‍ബി ആറുവര്‍ഷമായി എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നു. കൊച്ചിയിലാണ് താമസം.

യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന ഉണ്ടാവില്ല

ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുറപ്പെടും മുമ്പ് കോവിഡ് പരിശോധന ഉണ്ടാവില്ല ശരീരോഷ്മാവ് പരിശോധന മാത്രമേ ഉണ്ടാവൂ. ഇതിനാല്‍ ഇവര്‍ നാട്ടില്‍ 14 ദിവസം സര്‍ക്കാര്‍ ക്വാരന്റൈനില്‍ കഴിയേണ്ടിവരും. ഖത്തറില്‍ നിന്ന് പുറപ്പെടുന്നവരില്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, കൈകുഞ്ഞുങ്ങള്‍, അടിയന്തരചികില്‍സ ആവശ്യമുള്ളവര്‍, പ്രായമായവര്‍, ജോലി നഷ്ടപ്പെട്ടവര്‍, നാട്ടില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍, വിവിധപ്രയാസം അനുഭവിക്കുന്ന തൊഴിലാളികള്‍, സന്ദര്‍ശകവിസയിലെത്തി കുടുങ്ങിപ്പോയവര്‍, വിദ്യര്‍ഥികള്‍ എന്നിവരാണുള്ളത്.

ഒമ്പതു കൈക്കുഞ്ഞുങ്ങള്‍, 31 കുട്ടികള്‍, 88 സ്ത്രീകള്‍, 39 പുരുഷന്മാര്‍ എന്നിങ്ങനെയാണ് ഇന്നത്തെ ഖത്തര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവരുടെ കണക്ക്. ഇതില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 16 പേര്‍ പ്രായമായവരാണ്.

Most Popular