Monday, July 26, 2021
Home Newsfeed ഖത്തറില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ഖത്തറില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ദോഹ: ഖത്തറില്‍ കൊല്ലം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശി ശംസുദ്ദീന്റെ മകന്‍ പാറപ്പു കിഴക്കതില്‍(സാല്‍മിയ മന്‍സില്‍) അബ്ദുല്‍ സലാം(47) ആണ് മരിച്ചത്. ഇന്ന് രാവിലെ താമസിച്ചിരുന്ന മുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. ദോഹയില്‍ ഹൗസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.

ഭാര്യ: ഷൈനി. മക്കള്‍: സാല്‍മിയ സലാം, സഫ്വാന്‍. ഭാര്യാസഹോദരന്‍ ഷാനു യൂനുസ്‌
ഖത്തറിലുണ്ട്. മയ്യിത്ത് നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടില്‍ കൊണ്ടു പോവാനുള്ള ശ്രമത്തിലാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Most Popular