Sunday, September 19, 2021
Home Newsfeed ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട നിയമഭേദഗതി നടപ്പില്‍ വന്നതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട നിയമഭേദഗതി നടപ്പില്‍ വന്നതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം

ദോഹ: വിദേശത്ത് നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നത് നിയന്ത്രിക്കുന്ന നിയമഭേദഗതി നടപ്പില്‍ വന്നതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.

റിക്രൂട്ടിങ് കമ്പനികള്‍ വിദേശത്ത് നിന്ന് ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോള്‍ അതത് രാജ്യത്തെ തൊഴില്‍ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്ന് നിയമത്തില്‍ പറയുന്നു. ഖത്തറിലെത്തും മുമ്പ് തന്നെ തൊഴിലാളിക്ക് തൊഴിലുടമ ഒപ്പിട്ട കരാറിന്റെ കോപ്പിയും മറ്റ് വിശദാംശങ്ങളും നല്‍കണം. തൊഴിലുടമയുടെ കീഴില്‍ ജോലി ആരംഭിക്കുന്നതുവരെയുള്ള സമയത്ത് താമസ സൗകര്യവും ഭക്ഷണവും റിക്രൂട്ടിങ് ഏജന്‍സി സൗകര്യപ്പെടുത്തണം.

പ്രബേഷന്‍ കാലയളവ് 9 മാസം
മൂന്ന് മാസത്തെ പ്രാഥമിക ടെസ്റ്റിങ് കാലയളവിന് പുറമേ ആറ് മാസം പ്രബേഷന്‍ കാലയളവായി നല്‍കും. ഈ കാലയളവിനുള്ളില്‍ തൊഴിലാളി ഓടിപ്പോവുകയോ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയോ ഗുരുതര രോഗബാധിതനാവുകയോ ചെയ്താല്‍ തൊഴിലുടമയ്ക്ക് ചെലവായ തുക നിശ്ചിത കിഴിവ് കഴിച്ച് റിക്രൂട്ടിങ് ഏജന്‍സി ഗാരന്റി നല്‍കേണ്ടി വരും. അതേസമയം, തൊഴിലാളിയെ മര്‍ദ്ദിക്കുകയോ കരാര്‍ ലംഘനം നടത്തുകയോ ചെയ്താല്‍ തൊഴിലുടമയുടെ ഇത് സംബന്ധമായ അവകാശം നഷ്ടപ്പെടും.

 

Most Popular