ദോഹ: തൊഴിലാളികള്‍ തമ്മില്‍ രണ്ടു മീറ്ററില്‍ കുറയാതെ സാമൂഹിക അകലം പാലിക്കണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. തൊഴിലിടങ്ങള്‍, താമസ സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ മേല്‍ പറഞ്ഞ രീതിയില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കാന്‍ കമ്പനികള്‍ തൊഴിലാളികള്‍ക്ക് അവബോധം നല്‍കണം.
ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് തൊഴിലാളികളെ പുറത്തുള്ള സൈറേറുകളിലേക്ക് കൊണ്ടുവരുമ്പോള്‍ അവരുടെ ഫോണുകളില്‍ ഇഹ്തിറാസ് അപ്പ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. രാജ്യത്ത് കോവിവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. തൊഴിലാളികള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ ഹോട്ട്ലൈന്‍ നമ്പറായ 16008 ല്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.