Tuesday, May 18, 2021
Home Newsfeed അഭയാര്‍ത്ഥികള്‍ക്കായി 100 ദശലക്ഷം ഡോളറിന്റെ വാക്‌സിനേഷന്‍ പദ്ധതിയുമായി ഖത്തര്‍

അഭയാര്‍ത്ഥികള്‍ക്കായി 100 ദശലക്ഷം ഡോളറിന്റെ വാക്‌സിനേഷന്‍ പദ്ധതിയുമായി ഖത്തര്‍

ദോഹ: ലോകത്തെ 20 രാജ്യങ്ങളിലെ 30 ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് 100 ദശലക്ഷം ഡോളറിന്റെ വാക്‌സിനേഷന്‍ പദ്ധതിയുമായി ഖത്തര്‍. ഖത്തര്‍ റെഡ് ക്രസന്റിന്റെ ‘ഐ ആം വാക്‌സിനേറ്റഡ്, ഐ ഡൊണേറ്റഡ്’ എന്ന പദ്ധതിക്ക് തിങ്കളാഴ്ച്ച തുടക്കം കുറിച്ചു. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ മേഖലകളില്‍ മൂന്ന് വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുക.

ഓരോ രാജ്യത്തെയും നടപടിക്രമങ്ങള്‍ പാലിച്ച് അധികൃതരുമായി സഹകരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുകയെന്ന് ക്യുആര്‍സിഎസ് അറിയിച്ചു. ആഭ്യന്തര അഭയാര്‍ഥികളും വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തവരും ഉള്‍പ്പെടെ 36,50,000 പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഉത്തര സിറിയ, അധിനിവിഷ്ട ഫലസ്തീന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓരോ രാജ്യത്തിനും നാല് ലക്ഷം ഡോസ് കോവിഡ് വാക്‌സിനാണ് ലഭിക്കുക. 10 ലക്ഷത്തിലേറെ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയിട്ടുള്ള ലബ്‌നാനില്‍ 1,50,000 പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും. പ്രായമായവര്‍, മാറാവ്യാധികളുള്ളവര്‍, മാനുഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളര്‍ തുടങ്ങിയവര്‍ക്കാണ് പരിഗണന നല്‍കുക.
ALSO WATCH

Most Popular