Wednesday, May 12, 2021
Home Gulf Qatar ഖത്തറില്‍ കുട്ടികള്‍ക്ക് ഉമിനീരില്‍ നിന്ന് കോവിഡ് പരിശോധിക്കുന്ന സംവിധാനം ആരംഭിച്ചു

ഖത്തറില്‍ കുട്ടികള്‍ക്ക് ഉമിനീരില്‍ നിന്ന് കോവിഡ് പരിശോധിക്കുന്ന സംവിധാനം ആരംഭിച്ചു

ദോഹ: ഉമിനീരിലൂടെ കോവിഡ് പരിശോധന നടത്തുന്ന ലോകത്തെ ആദ്യ രാജ്യങ്ങളിലൊന്നായി ഖത്തര്‍. കുട്ടികളിലാണ് ഈ രീതിയിലുള്ള കോവിഡ് പരിശോധന ആരംഭിച്ചത്.

ഇതോടെ കുട്ടികളില്‍ പ്രയാസമില്ലാതെ കോവിഡ് പരിശോധന നടത്താനാവും. നിലവില്‍ മൂക്കിലേക്ക് സ്വാബ് കടത്തി തൊണ്ടയുടെ അറ്റത്ത് നിന്ന് സാംപിള്‍ എടുത്താണ് കോവിഡ് പരിശോധന നടത്തുന്നത്.

ഉമിനീര്‍ ഉപയോഗിച്ചുള്ള കോവിഡ് പരിശോധനയില്‍ ഉമിനീര്‍, സാംപിള്‍ കുപ്പിയിലേക്ക് ആക്കി എളുപ്പത്തില്‍ പരിശോധന നടത്താനാവും. ഉമിനീര്‍ ഉപയോഗിച്ചുള്ള കോവിഡ് പരിശോധന ഫലപ്രദമാണെന്ന് വിവിധ ഗവേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

Qatar launches saliva-based COVID-19 test for children

Most Popular