Monday, May 10, 2021
Home Newsfeed ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: മലപ്പുറം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. സൂഖ് അലിയിലെ ഫ്രാന്‍സിസ് ടൈലേഴ്സ് ഉടമ കുറ്റിപ്പുറം പാറപ്പുറത്ത് അബ്ദുല്ല ഹാജി(62) യാണ് മരിച്ചത്.

ഇന്നലെ മഗ്രിബിന് ശേഷം മദീന ഖലീഫയിലെ താമസസ്ഥലത്ത് വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചിരുന്നു. എന്നാല്‍, ആംബുലന്‍സ് എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ഫാതിമയാണ് ഭാര്യ. മക്കള്‍: ജംഷീദ്, ആരിഫ്, സല്‍മ. ഷാജഹാന്‍ മരുമകനാണ്.
ALSO WATCH

Most Popular