Saturday, June 19, 2021
Home Newsfeed റോഡരികില്‍ നില്‍ക്കേ നിയന്ത്രണംവിട്ട് വന്ന വാഹനമിടിച്ച് ഖത്തറില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

റോഡരികില്‍ നില്‍ക്കേ നിയന്ത്രണംവിട്ട് വന്ന വാഹനമിടിച്ച് ഖത്തറില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

ദോഹ: ഖത്തറില്‍ വാഹനമിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. മുല്ലക്കൊടികിഴക്കേടത്ത് വടക്കേ പുരയില്‍ നൗഷാദ്(46) ആണ് മരിച്ചത്. ദോഹയിലെ മതാര്‍ ഖദീമില്‍ താമസിക്കുന്ന കെട്ടടത്തിന് സമീപം കൂട്ടുകാരുമായി സംസാരിച്ചു നില്‍ക്കവേയാണ് ദുരന്തമുണ്ടായത്. നിയന്ത്രണം വിട്ട് വന്ന നിസാന്‍ പട്രോള്‍ നൗഷാദിനെ ഇടിച്ചെ തെറിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം.

കാറിനും ഭിത്തിക്കും ഇടയില്‍ കുടുങ്ങിയ നൗഷാദിന് ഗുരുതരപരിക്കേറ്റു. ഉടന്‍ ഹമദ് ആശുപത്രിയില്‍എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖത്തറില്‍ പത്തു വര്‍ഷമായി പ്രവാസിയാണ് നൗഷാദ്. മുല്ലക്കൊടി പരേതനായ ആദം കുട്ടിയുടെയും കെ വി ഖദീജയുടെയും മകനാണ്. ഭാര്യ: റഹീന.മകള്‍: അഫ്‌ന ഷെറിന്‍.
തുടര്‍ നടപടികള്‍ക്കായി കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി രംഗത്തുണ്ട്.

 

Most Popular