Sunday, August 1, 2021
Home Gulf Qatar ഖത്തറില്‍ മലയാളി കോവിഡ് ചികില്‍സയിലിരിക്കേ മരിച്ചു

ഖത്തറില്‍ മലയാളി കോവിഡ് ചികില്‍സയിലിരിക്കേ മരിച്ചു

ദോഹ: കോവിഡ് ചികിസയിലായിരുന്ന എറണാകുളം വൈറ്റില സ്വദേശി സ്വദേശി ഖത്തറില്‍ മരിച്ചു. ജനതാ റോഡ് ബേവ്യൂവില്‍ എം എസ് മുരളീധരന്‍(52) ആ്ണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. ദോഹയില്‍ ഗ്ലോബല്‍ മീഡിയ നെറ്റ്‌വര്‍ക് എന്ന പേരില്‍ സ്വന്തമായി സ്ഥാപനം നടത്തി വരികയായിരുന്നു.

നേരത്തേ പ്രമേഹം ഉണ്ടായിരുന്ന ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോം കാരന്റീനില്‍ ആയിരുന്നു. ശ്വസന സംബന്ധമായ പ്രയാസങ്ങളെ തുടര്‍ന്ന് ഹമദില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ സ്വപ്ന ഹമദ്ആശുപത്രിയില്‍ ജീവനക്കാരിയാണ്. പ്ലസ്ടുവിന് പഠിക്കുന്ന മകനുണ്ട്.

Qatar malayali covid death


 

Most Popular