ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണാടിപ്പറമ്പ് കാര്യപ്പ് സ്വദേശി ചാലിന്റവിട പി കെ സിദ്ദീഖ്(45) ആണ് മരിച്ചത്. ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നേരത്തെ തന്നെയുണ്ടായിരുന്ന ജീവിതശൈലീരോഗങ്ങള്‍ കൂടി ഗുരുതരമായതോടെ ആരോഗ്യനില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.30ഓടെ മരണം സംഭവിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ക്രയാറ്റിന്‍ അളവും, ഷുഗര്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയവ കൂടിയതുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
പതിനാറ് വര്‍ഷത്തോളായി ഖത്തറില്‍ ലിമോസിന് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു സിദ്ദിഖ്. ഭാര്യ: സമീറ(കാട്ടാമ്പള്ളി). മക്കള്‍: സിദ്റ, സിയാദ്, സല്‍മാനുല്‍ ഫാരിസ്. പിതാവ്: മുഹമ്മദ്(പരേതന്), മാതാവ്: സൈനബ.
സഹോദരങ്ങള്‍: അഷ്റഫ്(ഷാര്‍ജ), ശാഫി(ഖത്തര്‍), ശിഹാബ്, സുബൈദ, സുരയ്യ, സുല്‍ഫി.
മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഖത്തറില്‍ അടക്കം ചെയ്യും.