Friday, June 18, 2021
Home Gulf Qatar കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: കോവിഡ് സ്ഥിരീകരിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. മണക്കാട് താമസിക്കുന്ന ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശി ഷഫീലാ മന്‍സിലില്‍ അബ്ദുല്‍ റഹീം അബ്ദുല്‍ കലാം(61) ആണ് മരിച്ചത്. കഴിഞ്ഞ മാസം 26ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹൃദയഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

അബു അബ്ബാസ് എന്ന ലിമോസിന്‍ കമ്പനിയില്‍ ഡ്രൈവറായിരുന്നു. ഭാര്യ: ഷക്കീല. മകള്‍: ജാമിഷ, മരുമകന്‍: സൈഫുദ്ധീന്‍. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഖത്തറില്‍ ഖബറടക്കും.


 

Most Popular