Friday, June 18, 2021
Home Newsfeed ഖത്തറില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

ഖത്തറില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

ദോഹ: മലപ്പുറം കോട്ടക്കല്‍ സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ചു. പറപ്പൂര്‍ തൂമ്പത്ത് മൂസയുടെയും ഇത്തീമയുടെയും മകന്‍ മൊയ്തീന്‍ കുട്ടി(43) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി ഐസിയുവില്‍ ആയിരുന്നു.

ഖത്തറിലെ ആര്‍ക്കോണ്‍ കമ്പനിയില്‍ എച്ച്ആര്‍ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയി ജോലി നോക്കുകയായിരുന്നു മൊയ്തീന്‍ കുട്ടി. ഭാര്യ ഫെബിന ദേവര്‍ കോവില്‍, മകന്‍ സുഹാന്‍ തൂമ്പത്ത്, സഹോദരന്‍ മന്‍സൂര്‍ എന്നിവര്‍ ഖത്തറിലുണ്ട്.
ഖബറടക്കം ഇന്ന് അസര്‍ നമസ്‌കാരാനന്തരം ഖത്തറില്‍ നടക്കും.

Most Popular