Friday, July 23, 2021
Home Newsfeed ഖത്തറില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

ഖത്തറില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

ദോഹ: ഖത്തറില്‍ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. പുലിപ്പാറ പാങ്ങോട് പട്ടാണിക്കടയില്‍ മുഹമ്മദ് ഷാഫി (50) ആണ് മരിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ഖത്തറിലെ മുനിസിപ്പാലിറ്റിയില്‍ സൂപ്പര്‍വൈസറായിരുന്നു.

ജോലി രാജിവച്ച് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടയിലാണ് കോവിഡ് പോസിറ്റീവായത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസം മൊബൈരിക് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ
ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഭാര്യ: ഫാത്തിമ. ഒരു മകളുണ്ട്.

 

Most Popular