Saturday, June 12, 2021
Home Gulf Qatar ഖത്തറില്‍ തൃശൂര്‍ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

ഖത്തറില്‍ തൃശൂര്‍ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

ദോഹ: ഖത്തറില്‍ തൃശൂര്‍ ചാവക്കാട് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. ഇരട്ടപ്പുഴ സ്വദേശി മോഹനന്‍ വടക്കൂട്ട്(58) ആണ് ഇന്ന് രാവിലെ മരിച്ചത്. രണ്ടാഴ്ച്ച മുമ്പ് പനി ബാധിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹമദ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികില്‍സയില്‍ ആയിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പ്രമേഹരോഗമുണ്ടായിരുന്ന മോഹനന്റെ കിഡ്‌നി പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിയിരുന്നതായും സുഹൃത്തുക്കള്‍ അറിയിച്ചു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം.

നേരത്തേ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന മോഹനന്‍ നിലവില്‍ പെയിന്റിങ് ജോലികള്‍ കോണ്‍ട്രാക്ട് എടുത്ത് ചെയ്തുവരികയായിരുന്നു. ഭാര്യ ഗിരിജ. മക്കള്‍: ഗോകുല്‍ കൃഷ്ണ, ശ്യാംപ്രസാദ്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം നാളെ ഖത്തറില്‍ സംസ്‌കരിക്കും. മുഗളിനയിലായിരുന്നു താമസം. ഖത്തറില്‍ കോവിഡ് ബാധിച്ചുമരിച്ചതായി സ്ഥിരീകരിച്ച രണ്ടാമത്തെ മലയാളിയാണ് മോഹനന്‍.

 


 

Most Popular