Thursday, August 5, 2021
Home Gulf Qatar ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: തൃശൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മതിലകം സ്വദേശി നാരകത്ത് ഷാജഹാന്‍ (52) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 31 നാണ് അല്‍ഖോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

ആബിദയാണ് ഭാര്യ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

Most Popular