Tuesday, May 18, 2021
Home Newsfeed ഖത്തറില്‍ പള്ളികള്‍ ബാങ്ക് വിളിക്കുന്നതിന് 5 മിനിറ്റ് മുമ്പ് മാത്രം തുറക്കും; നമസ്‌കാരം കഴിഞ്ഞ് 5...

ഖത്തറില്‍ പള്ളികള്‍ ബാങ്ക് വിളിക്കുന്നതിന് 5 മിനിറ്റ് മുമ്പ് മാത്രം തുറക്കും; നമസ്‌കാരം കഴിഞ്ഞ് 5 മിനിറ്റിനു ശേഷം അടക്കും

ദോഹ: ഖത്തറില്‍ മസ്ജിദുകള്‍ ബാങ്ക് വിളിക്കുന്നതിന് 5 മിനിറ്റ് മുമ്പ് മാത്രമേ തുറക്കാന്‍ പാടുള്ളു എന്നും നമസ്‌കാരം കഴിഞ്ഞ 5 മിനിറ്റ് കഴിഞ്ഞ ഉടനെ അടക്കണമെന്നും ആരോഗ്യ മന്ത്രാലയം. പള്ളിയില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഉള്‍ക്കൊള്ളാവുന്നത്ര ആളുകള്‍ ആയാല്‍ വാതിലുകള്‍ അടക്കണം. മാറാവ്യാധികള്‍ ഉള്ളവര്‍, പ്രായമുള്ളവര്‍, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ തുടങ്ങിയവര്‍ വീടുകളില്‍ പ്രാര്‍ഥന നിര്‍വഹിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Most Popular