Monday, July 26, 2021
Home Newsfeed സപ്തംബറോട് കൂടി ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍

സപ്തംബറോട് കൂടി ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍

ദോഹ: സപ്തംബര്‍ അവസാനിക്കും മുമ്പ് 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഖത്തറില്‍ വാക്‌സിനേഷന് അംഗീകാരം നല്‍കിയേക്കുമെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജി ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍. സപ്തംബര്‍ അല്ലെങ്കില്‍ ഒക്ടോബറോട് കൂടി രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാവുമെന്നും ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അല്‍ഖാല്‍ പറഞ്ഞു.

മാസ്‌ക്ക് നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ കുറച്ച് കാലം കൂടി തുടരേണ്ടി വരും. ജനങ്ങളില്‍ ഭൂരിഭാഗം പേരും രണ്ട് ഡോസ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മാസ്‌ക്ക് ഒഴിവാക്കാനാവൂ എന്നും അദ്ദേഹം അറിയിച്ചു.

വ്യാപാര വ്യവസായ മേഖലയ്ക്ക് വേണ്ടിയുള്ള വാക്‌സിനേഷന്‍ സെന്റര്‍ താല്‍ക്കാലികമായി അടച്ചത് അപ്പോയിന്‍മെന്റ് സംബന്ധിച്ച ചട്ടങ്ങള്‍ ചിലര്‍ പാലിക്കാത്തത് കൊണ്ടാണെന്ന് ചോദ്യത്തോട് പ്രതികരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. പുതിയ മാര്‍ഗനിര്‍ദേശങ്ങളോട് കൂടി രണ്ട് ദിവസത്തിനകം ഈ കേന്ദ്രം തുറക്കുമെന്നും അല്‍ ഖാല്‍ അറിയിച്ചു.

ഖത്തറില്‍ നല്‍കുന്ന വാക്‌സിനുകളുടെ കൂട്ടത്തില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സനും ഉടന്‍ ഉള്‍പ്പെടുത്തിയേക്കും. ആസ്ട്രസെനക വാക്‌സിന്‍ ചുരുങ്ങിയ തോതില്‍ ഈയിടെ നല്‍കിയിരുന്നു. അതിന്റെ കൂടുതല്‍ ഡോസുകള്‍ ഉടനെത്തും. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ ഒരു ഡോസ് എടുത്ത് വന്നവര്‍ക്ക് രണ്ടാം ഡോസ് ആയി അസ്ട്ര സെനകയാണ് നല്‍കിയിരുന്നത്.
ALSO WATCH

Most Popular