Tuesday, June 22, 2021
Home Newsfeed ഖത്തറില്‍ മാളുകള്‍ക്കും മറ്റു വാണിജ്യ കേന്ദ്രങ്ങള്‍ക്കും പുറത്ത് കാര്‍ കഴുകുന്നത് നിരോധിച്ചു

ഖത്തറില്‍ മാളുകള്‍ക്കും മറ്റു വാണിജ്യ കേന്ദ്രങ്ങള്‍ക്കും പുറത്ത് കാര്‍ കഴുകുന്നത് നിരോധിച്ചു

ദോഹ: മാളുകളുടെയും വാണിജ്യ കേന്ദ്രങ്ങളുടെയും ഔട്ട്‌ഡോര്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ ഉള്‍പ്പെടെ പൊതു, സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ കാര്‍ കഴുകുന്നത് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം നിരോധിച്ചു.

ലൈലന്‍സുള്ള കമ്പനികള്‍ക്ക് അണ്ടര്‍ഗ്രൗണ്ട്(ബേസ്‌മെന്റ്) പാര്‍ക്കിങില്‍ മാത്രമേ കാര്‍ കഴുകാന്‍ അനുമതിയുള്ളു എന്ന് മന്ത്രാലയം അറിയിച്ചു. പാര്‍ക്കിങ് സ്ഥലത്തിന്റെ ഉടമയുടെ അനുമതിയുണ്ടായിരിക്കണം. കാര്‍ കഴുകുന്നതിന് പ്രത്യേക സൗകര്യമൊരുക്കുകയും വേണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
1. കാര്‍ കഴുകുന്നതിന് ഡ്രെയിനേജ് ഉള്‍പ്പെടെയുള്ള സൗകര്യത്തോട് കൂടി കൃത്യമായ സ്ഥലം ഉണ്ടായിരിക്കണം
2. കാര്‍ കഴുകുന്ന തൊഴിലാളി വൃത്തിയുള്ളതും മാന്യമായതുമായ യൂനിഫോം ധരിച്ചിരിക്കണം. യൂനിഫോമില്‍ കമ്പനിയുടെ പേരും തൊഴിലാളിയുടെ പേരും ഉണ്ടായിരിക്കണം
3. പരിസരം വൃത്തിയായി സൂക്ഷിക്കണം
4. ഉപഭോക്താക്കളെ പിന്തുടരുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുത്
5. കാര്‍ വാഷിങിന് ആധുനിക സംവിധാനങ്ങളും വൃത്തിയുള്ള ഉപകരണങ്ങളും ഉപയോഗിക്കണം
6. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിക്കണം

ഈ തീരുമാനങ്ങള്‍ എല്ലാ കമ്പനികളും പാലിക്കണമെന്നും ലംഘിക്കുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Qatar Ministry bans outdoor car washing in malls and commercial streets
ALSO WATCH

Most Popular