Thursday, June 17, 2021
Home Newsfeed ഖത്തറിലെ തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും നേരിട്ട് പരാതി സമര്‍പ്പിക്കാം; തൊഴില്‍ മന്ത്രാലയം പുതിയ സംവിധാനം ആരംഭിച്ചു

ഖത്തറിലെ തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും നേരിട്ട് പരാതി സമര്‍പ്പിക്കാം; തൊഴില്‍ മന്ത്രാലയം പുതിയ സംവിധാനം ആരംഭിച്ചു

ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിലുള്ള തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള ഏകീകൃത ഇലക്ട്രോണിക് സംവിധാനത്തിന് തൊഴില്‍ മന്ത്രാലയം തുടക്കം കുറിച്ചു. തൊഴില്‍ നിയമത്തിന്റെ പൊതുവായ ലംഘനങ്ങള്‍ തുറന്നുകാട്ടുന്നതിനും ഇത് ഉപയോഗിക്കാം. ഈ ലിങ്കില്‍ പോയാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്.

പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഖത്തര്‍ തൊഴില്‍ നിയമപ്രകാരം പരാതികള്‍ നല്‍കാവുന്നതാണ്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 2017ലെ 15ാം നിയമപ്രകാരം പരാതി നല്‍കാം.

ആദ്യഘട്ടത്തില്‍ സ്വദേശി, വിദേശി കമ്പനികള്‍ക്കെതിരായ തൊഴില്‍ പരാതികള്‍, വീട്ടുജോലിക്കാരുടെ വീട്ടുടമയ്‌ക്കെതിരായ പരാതികള്‍ എന്നിവ സമര്‍പ്പിക്കാനാണ് സൗകര്യമുണ്ടാവുക. താമസ സൗകര്യം, ജോലി സ്ഥലത്തെ നിയമലംഘനം തുടങ്ങി തൊഴില്‍ നിയമത്തിന്റെ ഏത് തരത്തിലുള്ള ലംഘനങ്ങളും പരാതിയായി സമര്‍പ്പിക്കാം. പരാതി നല്‍കുന്നയാളുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനും സൗകര്യമുണ്ട്.
ALSO WATCH

Most Popular