Saturday, June 19, 2021
Home Gulf Qatar കോവിഡ്: ഖത്തര്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനം 9 മണിക്ക്

കോവിഡ്: ഖത്തര്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനം 9 മണിക്ക്

ദോഹ: കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ വിശദീകരിക്കുന്നതിനുള്ള ഖത്തര്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനം ഇന്ന് രാത്രി ഖത്തര്‍ സമയം 9ന്. ഖത്തര്‍ ടിവിയും അല്‍ റയ്യാന്‍ ചാനലും വാര്‍ത്താ സമ്മേളനം സംപ്രേക്ഷണം ചെയ്യും. കോവിഡ് വാക്‌സിനേഷന്‍ വിതരണം സംബന്ധിച്ച വിശദാംശങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും. കൂടുതല്‍ ശക്തമായ കൊറോണ വൈറസ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പടരുന്നതായി വാര്‍ത്ത പുറത്തു വന്ന പശ്ചാത്തലത്തില്‍ ഇത് സംബന്ധമായ നിര്‍ദേശങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായേക്കും. ബ്രിട്ടനിലെ പുതിയ സാഹചര്യത്തെ തുടര്‍ന്ന് സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ താല്‍ക്കാലികമായി അതിര്‍ത്തികള്‍ അടച്ചിട്ടുണ്ട്.

Most Popular