Tuesday, May 18, 2021
Home Newsfeed ഖത്തറില്‍ കോവിഡ് രോഗം വന്ന് ഭേദമായവര്‍ക്ക് ക്വാറന്റീന്‍ ഇളവ് എങ്ങിനെ?

ഖത്തറില്‍ കോവിഡ് രോഗം വന്ന് ഭേദമായവര്‍ക്ക് ക്വാറന്റീന്‍ ഇളവ് എങ്ങിനെ?

ദോഹ: ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള ക്വാറന്റീന്‍ പ്രോട്ടോക്കോളില്‍ സുപ്രധാനമായ മാറ്റം വരുത്തി ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. രാജ്യത്തേക്ക് വരുന്ന മുഴുവന്‍ യാത്രക്കാരും യാത്ര പുറപ്പെടുന്ന സ്ഥലത്ത് നിന്ന് കോവിഡ് പിസിആര്‍ പരിശോധന നടത്തണം, ആറ് മാസത്തിനുള്ളില്‍ കോവിഡ് രോഗം വന്ന് ഭേദമായവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല എന്നീ കാര്യങ്ങളാണ് ഭേദഗതിയില്‍ പ്രധാനപ്പെട്ടത്.

ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ലാബുകളില്‍ നിന്ന് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റുകളാണ് വേണ്ടത്. ഏപ്രില്‍ 25 ഞായറാഴ്ച്ച മുതലാണ് പുതിയ തീരുമാനം നിലവില്‍ വരിക.

രോഗം വന്ന് ഭേദമായവര്‍ക്കുള്ള നിബന്ധനകള്‍

1. രോഗം വന്ന് ഭേദമായവര്‍ക്ക് പിന്നീട് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാലും ക്വാറന്റീനിലില്‍ പോകേണ്ടതില്ല. സമ്പര്‍ക്കത്തില്‍ വന്നെങ്കിലും രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലാണ് ഇളവ് ലഭിക്കുക.

2. രോഗം വന്ന് ഭേദമായി എന്നതിന്റെ ലബോട്ടററി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം.

3. രോഗവുമായി ബന്ധപ്പെട്ട ഐസൊലേഷന്‍ നിബന്ധനകള്‍ പൂര്‍ത്തീകരിച്ചിരിക്കണം

4. കോവിഡ് പോസിറ്റീവെന്ന് ആദ്യഫലം വന്നതിന്റെ ആറ് മാസം വരെയാണ് ഇളവ്

5. ലക്ഷണങ്ങളില്ലാത്ത രോഗമില്ലെന്ന് തെളിയിക്കുന്നതിന് കോവിഡ് ടെസ്റ്റ് നടത്തണം

6. രോഗിയുമായി സമ്പര്‍ക്കം വന്ന് പതിനാല് ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിക്കുന്ന പക്ഷം സ്വയം ഐസൊലേഷനില്‍ പോകണം. രോഗസാധ്യത മനസ്സിലാക്കുന്നതിന് കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തണം. ഫലം നെഗറ്റീവാണെന്ന് കാണിക്കുകയും രോഗലക്ഷണത്തിന് മറ്റാ സാധ്യതകളൊന്നുമില്ലെന്ന് വ്യക്തമാവുകയും ചെയ്താല്‍ പരിശോധന ആവര്‍ത്തിക്കണം.

7. രാജ്യത്തെത്തി കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന തെളിഞ്ഞാല്‍ മാത്രമാണ് ക്വാറന്റീന്‍ ഇളവ് ലഭിക്കുക

രോഗം വന്ന് ഭേദമായവരും വാക്‌സിനെടുത്തവരും മറ്റുള്ളവരെ പോലെ തന്നെ എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ഖത്തര്‍ പിഎച്ച്‌സിസി ഡയറക്ടര്‍ ഡോ.മറിയം അബ്ദുല്‍ മാലിക് പറഞ്ഞു.
ALSO WATCH

 

Most Popular