Tuesday, June 15, 2021
Home Gulf Qatar ഖത്തര്‍ മന്ത്രാലയം നടത്തിയ വന്യജീവി ഫോട്ടോഗ്രാഫി മല്‍സരത്തില്‍ മലയാളിക്ക് രണ്ടാംസ്ഥാനം

ഖത്തര്‍ മന്ത്രാലയം നടത്തിയ വന്യജീവി ഫോട്ടോഗ്രാഫി മല്‍സരത്തില്‍ മലയാളിക്ക് രണ്ടാംസ്ഥാനം

ദോഹ: ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടത്തിയ പരിസ്ഥിതി വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളിക്ക് രണ്ടാം സ്ഥാനം. കണ്ണൂര്‍ സ്വദേശിയായ മുസഫര്‍ അലി പറമ്പത്ത് ആണ് അംഗീകാരം നേടിയത്. ഖത്തരിയായ മുഹമ്മദ് ഈസ അല്‍ കുവാരിക്കാണ് ഒന്നാം സ്ഥാനം.

മൂങ്ങ തന്റെ കുഞ്ഞിന് എലിയെ തീറ്റയായി നല്‍കുന്ന ഫോട്ടോയാണ് മുസഫര്‍ അലിയെ രണ്ടാ സ്ഥാനത്തിന് അര്‍ഹനാക്കിയത്. ഖത്തറിലെ ഇര്‍കിയ ഫാമില്‍ നിന്നാണ് ചിത്രം പകര്‍ത്തിയത്. 10 വര്‍ഷമായി ഖത്തറിലെ ഉരീദുവില്‍ ജോലി ചെയ്യുകയാണ് പാനൂര്‍ കൈവേലിക്കല്‍ സ്വദേശിയായ മുസഫര്‍ അലി.


 

Most Popular