Monday, June 21, 2021
Home Newsfeed കോവിഡ് നിബന്ധനകള്‍ ലംഘിച്ച് കൊണ്ട് ജനത്തിരക്ക്; ഖത്തറിലെ സഫാരി മാള്‍ അടപ്പിച്ചു

കോവിഡ് നിബന്ധനകള്‍ ലംഘിച്ച് കൊണ്ട് ജനത്തിരക്ക്; ഖത്തറിലെ സഫാരി മാള്‍ അടപ്പിച്ചു

ദോഹ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ജനക്കൂട്ടം കാരണം അബൂഹമൂറിലെ സഫാരി മാള്‍ ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയം അധികൃതര്‍ അടപ്പിച്ചു. ബുധനാഴ്ച്ച വൈകുന്നേരമാണ് മാള്‍ അടപ്പിച്ചത്. മാളിന് മുന്നില്‍ പതിച്ചിട്ടുള്ള നോട്ടീസില്‍ അമിതമായി ആളുകള്‍ കൂടിയതാണ് കാരണമായി കാണിച്ചിട്ടുള്ളത്. എന്നാല്‍, എത്ര നാളത്തേക്കാണ് നടപടിയെന്ന് നോട്ടീസില്‍ ഇല്ല.

ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി വലിയ തോതില്‍ ഒരുമിച്ചു കൂടിയതിനെ തുടര്‍ന്ന് സഫാരി മാളിന്റെ അബൂഹമൂര്‍ ബ്രാഞ്ച് താല്‍ക്കാലികമായി അടച്ചതായി സഫാരി മാള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സ്ഥാപനം അടച്ചിടുമെന്നും അറിയിപ്പില്‍ പറയുന്നു.

Most Popular