Monday, July 26, 2021
Home Gulf Qatar ഖത്തറില്‍ പൊതുപാര്‍ക്കുകളിലെ കളിമൈതാനങ്ങള്‍ തുറന്നു

ഖത്തറില്‍ പൊതുപാര്‍ക്കുകളിലെ കളിമൈതാനങ്ങള്‍ തുറന്നു

ദോഹ: ഖത്തറിലെ പൊതു പാര്‍ക്കുകളിലുള്ള സ്‌പോര്‍ട്‌സ് ഗ്രൗണ്ടുകള്‍ തുറക്കാന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക്‌സ് ഡിപാര്‍ട്ട്‌മെന്റ് തീരുമാനിച്ചു. ഒരു സമയം 10 പേര്‍ക്കു മാത്രമായിരിക്കും പ്രവേശനം.

കോവിഡിനെതിരായ മുന്‍കരുതല്‍ നടപടികള്‍ സന്ദര്‍ശകര്‍ സ്വീകരിക്കണം. ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. സാമൂഹിക അകലം പാലിച്ചുകൊണ്ടു വേണം കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍. തെര്‍മല്‍ സ്‌ക്രീനിങിനു ശേഷം മാത്രമേ അകത്തേക്കു പ്രവേശിപ്പിക്കൂ.

Qatar MME reopens sports pitches at public parks

Most Popular