Saturday, July 31, 2021
Home Gulf Qatar മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ സ്‌പെഷ്യലൈസ്ഡ് ജോലികളില്‍ സ്വദേശിവല്‍ക്കരണത്തിന് ആഹ്വാനം

മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ സ്‌പെഷ്യലൈസ്ഡ് ജോലികളില്‍ സ്വദേശിവല്‍ക്കരണത്തിന് ആഹ്വാനം

ദോഹ: ഖത്തര്‍ പരിസ്ഥിതി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബാഇയുടെ ആഹ്വാനം. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ വാര്‍ഷിക പ്ലാനിങ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌പെഷ്യലൈസ്ഡ് ജോലികളിലേക്ക് കൂടുതല്‍ സ്വദേശികളെ കണ്ടെത്തുന്നതിന് പരിശീലന പരിപാടി സംഘടിപ്പിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും വലിയ മന്ത്രാലയങ്ങളില്‍ ഒന്നാണ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. നിരവധി സ്‌പെഷ്യലൈസേഷനുള്ള ഈ മേഖലയിലേക്ക് സ്വദേശികളെ വലിയ തോതില്‍ ആകര്‍ഷിക്കാനുള്ള തീരുമാനം പ്രവാസികളെ ബാധിക്കാനിടയുണ്ട്.

Most Popular