Sunday, April 18, 2021
Home Gulf Qatar ഖത്തറില്‍ മൂന്ന് കന്നുകാലി മാര്‍ക്കറ്റുകള്‍ കൂടി തുറക്കുന്നു

ഖത്തറില്‍ മൂന്ന് കന്നുകാലി മാര്‍ക്കറ്റുകള്‍ കൂടി തുറക്കുന്നു

ദോഹ: പരിസ്ഥിതി മന്ത്രാലയത്തിന്റെ ലൈവ്‌സ്റ്റോക്ക് ഡിപാര്‍ട്ട്‌മെന്റിന് കീഴില്‍ ഖത്തറില്‍ മൂന്ന് കന്നുകാലി മാര്‍ക്കറ്റുകള്‍ കൂടി തുറക്കാന്‍ പദ്ധതി. അല്‍ഖോര്‍, അല്‍ ശീഹാനിയ, അബൂ നഖ്‌ല എന്നിവിടങ്ങളിലാണ് പുതിയ മാര്‍ക്കറ്റുകള്‍ വരുന്നത്.

പ്രാദേശികമായി വളര്‍ത്തിയെടുത്ത മൃഗങ്ങളെ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന് അല്‍ മസ്‌റൂഅ, അല്‍ ശമാല്‍ എന്നിവിടങ്ങളില്‍ രണ്ട് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും ലൈവ്‌സ്റ്റോക്ക് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് അല്‍ സിയാറ പറഞ്ഞു.

പ്രാദേശിക കര്‍ഷകര്‍ക്കായി ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതായി അദ്ദേഹം വിവരിച്ചു. വെറ്ററിനറി ക്ലിനിക്ക്, ഫാര്‍മസി, കൊംപോസ്റ്റ്-പച്ചപ്പുല്‍ തീറ്റ എന്നിവ വില്‍ക്കുന്ന ഔട്ട്‌ലെറ്റ് എന്നിവയും കന്നുകാലി മാര്‍ക്കറ്റുകളുടെ ഭാഗമായി ഉണ്ടാവുമെന്നും അദ്ദേഹം ഖത്തര്‍ റേഡിയോ പ്രോഗ്രാമില്‍ അറിയിച്ചു.

Qatar MME to open three new livestock markets


 

Most Popular