Saturday, April 17, 2021
Home Newsfeed ഖത്തറില്‍ യാത്രക്കാര്‍ക്കുള്ള കോവിഡ് ടെസ്റ്റിന്റെ നിരക്ക് കുറച്ചു

ഖത്തറില്‍ യാത്രക്കാര്‍ക്കുള്ള കോവിഡ് ടെസ്റ്റിന്റെ നിരക്ക് കുറച്ചു

ദോഹ: യാത്രക്കാര്‍ക്കുള്ള കോവിഡ് ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് ഏകീകരിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഇനി മുതല്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടത്തുന്നതിന് 300 റിയാലാണ് നല്‍കേണ്ടത്. നാളെ(വ്യാഴാഴ്ച്ച) മുതല്‍ ഇത് നിലവില്‍ വരും.

സര്‍ക്കാര്‍ ആശുപത്രികളില്‍ യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നത് നിര്‍ത്തിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. പരിശോധന സ്വകാര്യ ക്ലിനിക്കുകളില്‍ നടത്താനായിരുന്നു നിര്‍ദേശം. നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ 350 മുതല്‍ 500 റിയാല്‍ വരെ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. ഇത് എല്ലായിടത്തും 300 റിയാലാക്കി നിജപ്പെടുത്തിയതായാണ് പുതിയ അറിയിപ്പ്.
ALSO WATCH

Most Popular