Friday, July 23, 2021
Home Newsfeed ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ ഉപഗോയിക്കുന്നത് വിലക്കിയിട്ടില്ലെന്ന് വിശദീകരിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഖത്തറില്‍ ഡോക്ടര്‍മാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉപദേശങ്ങളും പരസ്യങ്ങളും നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് വിശദീകരികണം.

ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനെ വിലക്കുന്നില്ല. ആരോഗ്യ സംബന്ധമായ കാര്യങ്ങളും ജനങ്ങള്‍ അറിയേണ്ട മറ്റ് വിഷയങ്ങളും വിശദീകരിക്കുന്നതിന് ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുകയാണ് ആരോഗ്യ മന്ത്രാലയം ചെയ്യുന്നത്. എന്നാല്‍, ഖത്തറില്‍ ഉപയോഗിക്കുന്നതിന് ലൈസന്‍സ് നല്‍കിയിട്ടില്ലാത്ത ഏതെങ്കിലും ഉപകരണങ്ങളുടെ പരസ്യം ചെയ്യുരുതെന്നാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് വിശദീകരണത്തില്‍ പറയുന്നു.

മെഡിക്കല്‍ രംഗവുമായി ബന്ധപ്പെടാത്ത ഉപകരണങ്ങളുടെ പരസ്യത്തിന് ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ല. രോഗികളുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി കൈമാറരുതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Most Popular