Thursday, August 5, 2021
Home Gulf Qatar ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; ഇന്ന് 212 പേര്‍ക്ക് കോവിഡ്

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; ഇന്ന് 212 പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേര്‍ക്ക് യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം. ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 199 പേരാണ് രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ചു മരിച്ചത്.

അതേസമയം, ഖത്തറില്‍ ഇന്ന് 216 പേര്‍ രോഗമുക്തരായി. 1,16,111 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളത് 2,896 പേരാണ്. ഇതില്‍ 382 പേരാണ് ആശുപത്രിയിലുള്ളത്. 60 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,997 പേരില്‍ കോവിഡ് പരിശോധന നടത്തി. രാജ്യത്ത് ഇതുവരെ 6,39,742 പേരില്‍ പരിശോധന നടത്തിയതായും ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

qatar moph reported 212 covid cases today


 

Most Popular