Monday, July 26, 2021
Home Newsfeed ഖത്തറില്‍ ഇന്നും കോവിഡ് മരണമില്ല; 121 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ ഇന്നും കോവിഡ് മരണമില്ല; 121 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 189 പേരാണ് രോഗമുക്തി നേടിയത്. 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 57 പേര്‍. 1,533 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്നു കോവിഡ് മരണമില്ല. ആകെ മരണം 591. രാജ്യത്ത് ഇതുവരെ 2,20,449 പേര്‍ രോഗമുക്തി നേടി. ഇന്ന് 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 85 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 22,957 ഡോസ് വാക്സിന്‍ നല്‍കി. ആകെ നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 32,49,265 ആയി.

 

Most Popular