Tuesday, May 11, 2021
Home Gulf Qatar കോവിഡ് നിയന്ത്രണം; ഖത്തറില്‍ അണുനശീകരണം ശക്തമാക്കി

കോവിഡ് നിയന്ത്രണം; ഖത്തറില്‍ അണുനശീകരണം ശക്തമാക്കി

ദോഹ: ഖത്തറിലെ മുഴുവന്‍ പ്രദേശങ്ങളും അണുവിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനം സജീവമാക്കി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. വിവിധ മുനമിസിപ്പാലിറ്റികളുടെ പരിധിയിലുള്ള സ്ട്രീറ്റുകള്‍, റോഡുകള്‍, പാര്‍ക്കുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവയെല്ലാം ശുചീകരിച്ച് അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്.

സ്റ്റെറിലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഖത്തറിലെ മുനിസിപ്പല്‍ അതോറിറ്റികള്‍ നേതൃത്വം നല്‍കിവരുകയാണ്. അല്‍റയ്യാന്‍ ഉള്‍പ്പടെയുള്ള മുനിസിപ്പാലിറ്റികളില്‍ കഴിഞ്ഞദിവസങ്ങളില്‍ ശുചീകരണ അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ദേശവ്യാപക ക്യാമ്പയിന്‍ രാജ്യത്തെ എല്ലാ മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണ്.

പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭവന, കെട്ടിടങ്ങള്‍, പൊതു സൗകര്യങ്ങള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള യാര്‍ഡുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള പ്രചാരണങ്ങളും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നടപ്പാക്കിവരികയാണ്.

Most Popular