Friday, July 23, 2021
Home Newsfeed കളിക്കാം... പരീക്ഷിക്കാം... പഠിക്കാം; ഖത്തറില്‍ കുട്ടികള്‍ക്കു വേണ്ടി മാത്രമായി ഒരു മ്യൂസിയം

കളിക്കാം… പരീക്ഷിക്കാം… പഠിക്കാം; ഖത്തറില്‍ കുട്ടികള്‍ക്കു വേണ്ടി മാത്രമായി ഒരു മ്യൂസിയം

ദോഹ: കളിയിലൂടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും അറിവുകളുടെ പുതിയ വാതായനങ്ങള്‍ തുറക്കുന്നതിന് കുട്ടികളെ സഹായിക്കുന്ന ഖത്തറിലെ ചില്‍ഡ്രന്‍സ് മ്യൂസിയം ഒരുങ്ങുന്നു. മ്യൂസിയത്തിന്റെ ലോഗോയും പേരുന്ന കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ദാദു എന്നു പേരിട്ടിരിക്കുന്ന മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും ഒരു പോലെ പ്രയോജനകരമായിരിക്കും.

ദോഹയുടെ ഹൃദയഭാഗത്ത് തന്നെ സജ്ജീകരിക്കുന്ന മ്യൂസിയത്തില്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ആക്ടിവിറ്റികള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളില്‍ ആകാംക്ഷ ഉണര്‍ത്തുക, ആശയ വിനിമയം പ്രോല്‍സാഹിപ്പിക്കുക, സൃഷ്ടിപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള ടൂളുകള്‍ നല്‍കുക, സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ദാദു മുന്നോട്ട് വയ്ക്കുന്നത്.

 

View this post on Instagram

 

A post shared by Qatar Museums (@qatar_museums)


കളിക്കിടെ രൂപപ്പെടുന്ന അടയാളങ്ങള്‍ അല്ലെങ്കില്‍ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളെയാണ് അറബിയില്‍ ദാദു എന്ന് പറയുന്നത്. കുട്ടികളുടെ വികാസത്തിനുള്ള മനശ്ശാസ്ത്രം, മസ്തിഷ്‌ക ശാത്രം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് ദാദുവിലെ പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്ന് ഡയറക്ടര്‍ ഈസ്സ അല്‍ മന്നായി പറഞ്ഞു.

കുട്ടികള്‍ക്കു വേണ്ടിയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ മ്യൂസിയംസ് നേരത്തേ നടത്തിവരുന്നുണ്ട്. കോവിഡ് കാലത്ത് ഓണ്‍ലൈനിലും പല പരിപാടികളും നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ദാദു എന്ന പേരില്‍ കുട്ടികള്‍ക്കു വേണ്ടി മാത്രമായി ഒരു മ്യൂസിയം എന്ന ആശയം ഉടലെടുത്തത്. കോവിഡ് സാഹചര്യത്തില്‍ മ്യൂസിയം ഔദ്യോഗികമായി തുറന്നിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ തുടരും.

പൊതുജന സാമ്പത്തിക സഹായത്തോടെയുള്ള ഖത്തറിലെ ആദ്യ മ്യൂസിയം കുടിയാണ് ദാദു. ദാദുവിന്റെ ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് @DaduQatar എന്ന ഔദ്യോഗിക ഇന്‍സറ്റഗ്രാം അക്കൗണ്ടില്‍ ബന്ധപ്പെടാവുന്നതാണ്.
ALSO WATCH

Most Popular