Wednesday, May 12, 2021
Home Gulf Qatar ഖത്തറിലെ പ്രധാന മ്യൂസിയങ്ങളും പൈതൃക കേന്ദ്രങ്ങളും ജൂലൈ 1 മുതല്‍ തുറക്കും

ഖത്തറിലെ പ്രധാന മ്യൂസിയങ്ങളും പൈതൃക കേന്ദ്രങ്ങളും ജൂലൈ 1 മുതല്‍ തുറക്കും

ദോഹ: ഖത്തറിലെ ചില പ്രധാന മ്യൂസിയങ്ങളും പൈതൃക കേന്ദ്രങ്ങളും ജൂലൈ ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. കോവിഡ് നിയന്ത്രണങ്ങള്‍ രണ്ടാംഘട്ടത്തിലാണ് മ്യൂസിയങ്ങളും പൈതൃക കേന്ദ്രങ്ങളും തുറക്കുന്നത്.

മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (മിയ), മതാഫ്-അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, ദോഹ ഫയര്‍ സ്റ്റേഷനിലെ ഗാരേജ് ഗാലറി തുടങ്ങിയ മ്യൂസിയങ്ങളും അല്‍ സുബാറ, അല്‍ ജസ്സാസിയ, ബര്‍സാന്‍ ടവേഴ്‌സ് എന്നീ പൈതൃക കേന്ദ്രങ്ങളുമാണ് ജൂലൈ ഒന്നു മുതല്‍ തുറക്കുന്നത്.

മിയ, മതാഫ് എന്നിവിടങ്ങളിലെ സ്ഥിര ശേഖരങ്ങളുടെ ഗാലറി, ഗാരേജ് ഗാലറിയിലെ പിക്കാസോ സ്റ്റുഡിയോ പ്രദര്‍ശനം എന്നിവിടങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാം. മ്യൂസിയങ്ങളിലെ ഗിഫ്റ്റ് ഷോപ്പുകളും തുറക്കും. കഫേകള്‍ പരിമിതമായ തോതില്‍ പ്രവര്‍ത്തിക്കും. അതേസമയം മ്യൂസിയത്തിലെ ഗാലറികള്‍ തുറക്കില്ല. മ്യൂസിയങ്ങളിലേയും പൈതൃക കേന്ദ്രങ്ങളിലേയും പൊതു പരിപാടികള്‍, ഗ്രൂപ്പ് ടൂര്‍, പ്രത്യേക ഇവന്റുകള്‍ എന്നിവയും ഉണ്ടാകില്ല. ഖത്തര്‍ മ്യൂസിയത്തിലെ കളിസ്ഥലം, വായനശാലകള്‍, പാര്‍ക്കുകള്‍ എന്നിവയും ഉടന്‍ തുറക്കില്ല.

പ്രവേശന നിയന്ത്രണങ്ങള്‍

1. ഓരോ മ്യൂസിയങ്ങളിലും നിശ്ചിത എണ്ണം ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മാത്രമാണ് പ്രവേശനം. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയാണ് പ്രവര്‍ത്തനം.

2. സന്ദര്‍ശകര്‍ ഖത്തര്‍ മ്യൂസിയം വെബ്‌സൈറ്റ് https://visit.qm.org.qa/ വഴി പ്രവേശന ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യണം. സന്ദര്‍ശകര്‍ക്ക് ഇഹ്തിറാസ് ആപ്ലിക്കേഷന്‍ നിര്‍ബന്ധമാണ്. ശരീര താപനിലയും പരിശോധിക്കും.

3. സന്ദര്‍ശകര്‍ നിര്‍ബന്ധമായും ഫേസ് മാസ്‌ക് ധരിച്ചിരിക്കണം. എല്ലായിടങ്ങളിലും ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാക്കും. മറ്റുള്ളവരുമായി സുരക്ഷിത അകലം പാലിക്കണമെന്ന അടയാളങ്ങളും പതിപ്പിക്കും.

Qatar Museums to begin reopening museums and heritage sites on July 1


 

Most Popular